17-veena-geworge
കിസാൻസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലം കമ്മിറ്റി നടത്തിയ കാർഷിക സെമിനാർ ഉദ്ഘാടനം വീണാ ജോർജ്ജ് എംഎൽഎ നിർവഹിക്കുന്നു

പത്തനംതിട്ട: രാജ്യം ഒപ്പിട്ട ഗാട്ട് കരാറും ഡബ്ല്യു.ടി.ഒയും വിദേശ രാജ്യങ്ങളുമായി ഏർപ്പെട്ട മറ്റ് സ്വതന്ത്ര വ്യാപാര കരാറുകളും കാർഷിക മേഖലയുടെ നടുവൊടിച്ചതായി വീണാ ജോർജ്ജ് എം.എൽ.എ പറഞ്ഞു. കിസാൻസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. സ്വതന്ത്ര വ്യാപാര കരാറുകളിൽ രാജ്യം അംഗമായതോടെ വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് മുമ്പിൽ നമ്മുടെ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. ഇറക്കുമതി ചുങ്കത്തിൽ വലിയ തോതിൽ കുറവുണ്ടാക്കിയത് കാരണം യാതൊരു നിയന്ത്രണവുമില്ലാതെ കാർഷിക ഉത്പന്നങ്ങൾ രാജ്യത്തേക്ക് എത്തി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും കാരണം ഏറെ ബുദ്ധിമുട്ടിലായ കാർഷിക മേഖല ഇതോടെ പൂർണ്ണമായി തകർന്നു:- വീണാ ജോർജ്ജ് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറുകളും കാർഷിക സമ്പദ്ഘടനയും എന്ന വിഷയത്തിൽ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.പി.ചിത്രഭാനു പ്രബന്ധം അവതരിപ്പിച്ചു. കിസ്സാൻ സഭ സംസ്ഥാന കൗൺസിൽ അംഗം വി.കെ.പുരഷോത്തമൻ പിള്ള, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, കെ.പി.സി.സി അംഗം പി. മോഹൻരാജ്, കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ആർ. തുളസീധരൻപിള്ള, ജനതാദൾ ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, സി.പി.ഐ ജില്ലാഅസി. സെക്രട്ടറി ഡി.സജി, എക്‌സി. അംഗം അടൂർ സേതു, കിസ്സാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ്, അഡ്വ.കെ. ജയകുമാർ, അബ്ജുൾ ഷുക്കൂർ, ബിജു എം. വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.