ചെങ്ങന്നൂർ: ചെങ്ങന്നൂർ എം.എൽ.എ.യും സർഗവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ രണ്ടാം അനുസ്മരണ സമ്മേളനം സർഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. ചെങ്ങന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സജി ചെറിയാൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.സർഗവേദി പ്രസിഡന്റ് എം.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ,എം.എച്ച് റഷീദ്, അഡ്വ.ജോർജ്ജ് തോമസ്,കെ.ജി കർത്താ, അഡ്വ.സി.എൻ അമ്മാഞ്ചി, കെ.രാധാകൃഷ്ണൻ നായർ, സർഗവേദി സെക്രട്ടറി പി.കെ രവീന്ദ്രൻ, ട്രഷറർ പി.എൻ ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കുമാരി ഗൗരി വൃന്ദാവൻന്റെ സംഗീത സദസും നടന്നു.