പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുകൾക്കും ഉപതിരഞ്ഞെടുപ്പുകൾക്കും ഉപയോഗിക്കുന്ന വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് 2.30 ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) അറിയിച്ചു.