പത്തനംതിട്ട : വീടില്ലാത്തവരുടെ കെട്ടുറപ്പുള്ള ഭവനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ലൈഫ് മിഷൻ പ്രവർത്തനങ്ങളിലൂടെ കഴിയുന്നതായി ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട നഗരസഭയിലെ ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷൻ പദ്ധതിപ്രകാരം പത്തനംതിട്ട നഗരസഭയിൽ നിർമ്മാണം പൂർത്തിയാക്കിയ 222ാമത് ഭവനത്തിന്റെ താക്കോൽദാനം 22ാം വാർഡിലെ താജുദീന് നൽകി എം.പി നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്കായി 20 സർക്കാർ വകുപ്പുകളുടെ സേവനം അദാലത്തിലൂടെ ലഭ്യമാക്കി. മികച്ച അംഗീകാർ റിസോഴ്‌സ് പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട നീതു വസന്തനെ നഗരസഭ വൈസ് ചെയർമാൻ എ.സഗീർ മൊമെന്റൊ നൽകി ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജാസിംകുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റജീന ഷെരീഫ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു അനിൽ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ കെ.മാത്യു, കൗൺസിലർമാരായ പി.കെ ജേക്കബ്, ആർ.ഹരീഷ്, ഷൈനി, സജിനി മോഹൻ, വി.ആർ ജോൺസൺ, അൻസർ മുഹമ്മദ്, വി.മുരളീധരൻ, അംബിക വേണു, പി.വി അശോക് കുമാർ, ടി.ആർ ശുഭ, സുശീല പുഷ്പൻ ,കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വിധു തുടങ്ങിയവർ പ്രസംഗിച്ചു.