ചിറ്റാർ: പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി കാണുവാൻ ഇത്തവണയും പഞ്ഞിപ്പാറ ശിവക്ഷേത്രത്തിൽ ആയിരങ്ങൾ എത്തി.
ചിറ്റാർ,സീതത്തോട് പഞ്ചായത്തുകളിലെ വിശ്വാസികളും അന്യസംസ്ഥാനത്തുനിന്നെത്തുന്ന അയ്യപ്പഭക്തരും മകരജ്യോതി ദർശനം നടത്തി മനസ്സുനിറഞ്ഞു മടങ്ങി.
മുൻ വർഷത്തെക്കാളും തിരക്കാണ് ഇത്തവണ ഇവിടെ അനുഭവപ്പെട്ടത്. ആങ്ങമുഴി ജംഗ്ഷനും പഞ്ഞിപ്പാറ ക്ഷേത്ര പരിസരവും തിങ്കളാഴ്ച വൈകിട്ട് മുതൽ ഭക്തരാൽ നിറഞ്ഞിരുന്നു. ക്ഷേത്രഭാരവാഹികൾ തയാറാക്കി നൽകുന്ന ഭക്ഷണം ലഭിക്കുന്നതിനാൽ പ്രദേശവാസികളും അയ്യപ്പഭക്തന്മാരും ക്ഷീണമെല്ലാമകറ്റി. അയ്യപ്പ കീർത്തനങ്ങൾപാടിയും ശരണംവിളിച്ചും കർപ്പൂരദീപങ്ങൾകത്തിച്ചും പഞ്ഞിപാറ ശിവക്ഷേത്ര പരിസരം ഭക്തിസാന്ദ്രമാക്കി. പൊലീസും ഫയർഫോഴ്‌സും റവന്യു, വനം വകുപ്പ്, ആരോഗ്യം തുടങ്ങിയ എല്ലാവിഭാഗങ്ങളും യോജിച്ചുക്കൊണ്ട് സീതത്തോട് പഞ്ചായത്ത് ഭരണസമിതി മികച്ച ക്രമീകരണങ്ങളാണ് ആങ്ങമൂഴിയിലും പഞ്ഞിപ്പാറയിലും ഒരുക്കിയിരിക്കുന്നത്.