റാന്നി : പെരുനാട് നെടുമണ്ണിൽ സ്ഥാപിക്കാൻ പോകുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ ആക്ഷൻ കൗൺസിൽ പെരുനാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മാർച്ചും ധർണയും നടത്തി.സി.പി.എം പെരുനാട് ഏരിയാ സെക്രട്ടറി എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു.എം.മധു അദ്ധ്യക്ഷത വഹിച്ചു.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.കെ.പി കൃഷ്ണൻകുട്ടി, കെ.ടി സജി, ,സോമനാഥ പിള്ള, പി.എൻ.വീ ധരൻ, പി.കെ സോമരാജൻ,രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.