അടൂർ: പണി പൂർത്തീകരിച്ച് ബില്ലുകൾ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണം നൽകാത്ത സർക്കാർ നടപടിക്കെതിരെ ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5ന് നടക്കുന്ന നിയമസഭാ മാർച്ചിൽ ജില്ലയിൽ നിന്ന് 250 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ബെന്നി കിണറ്റുകര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് സൈബു അദ്ധ്യക്ഷത വഹിച്ചു.കമറുദ്ദീൻ മുണ്ടുതറയിൽ,പി.എംഅനീർമുത്തൂർ,കെ.ജി വിൽസൺ,കീക്കൊഴൂർ ജോയി,കുര്യൻകോശി,കൊച്ചിടി ച്ചാണ്ടിമുതലാളി,ഡി.ശശി തിരുവല്ല,വിജയകുമാർ പന്തളം,സുരേഷ് അമ്പാടി,ലിസൺജോർജ്, രാജശേഖരൻപിള്ള,സേതുകുമാർ ഇളമണ്ണൂർ,ഷെരീഫ് എംബ്രയിൽ,രഞ്ജി.പി.രാജു പുഷ്പാംഗദൻ ഏറത്ത് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: ജോർജ് സൈബു (പ്രസിഡന്റ് ),പ്രസാദ് മാത്യു കുമ്പനാട് (വർക്കിംഗ് പ്രസിഡന്റ്), ജോസ് ഫിലിപ്പ് (വെണ്ണിക്കുളം) (വൈസ് പ്രസിഡന്റ്),കമറുദീൻ മുണ്ടുതറയിൽ(ജനറൽ സെക്രട്ടറി),ജോസ് കെ.അറുപറ,കൊച്ചിടിച്ചാണ്ടി മുതലാളി,കുര്യൻ കോശി (ജോയിന്റ്സെക്രട്ടറിമാർ),സി.കെ ഹരിദാസ്, ഡി.ശശി, വിജയകമാർ (ഓർഗനൈസിംഗ് സെക്രട്ടറിമാർ) പി.എം.അനീർ (ട്രഷറർ).