പത്തനംതിട്ട: സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകളിൽ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്നതും കുടുംബവാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളതുമായ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് ഇഗ്രാന്റസ് പോർട്ടൽ മുഖേന ഡി.ബി.ടി ആയി വിതരണം ചെയ്യണം. ഇതിന്റെ ഭാഗമായി പട്ടികവർഗ വികസന വകുപ്പ് പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള ഇഗ്രാന്റസ് പോർട്ടലിൽ (ഇഗ്രാന്റസ് 3.0) ആവശ്യമായ ഭേദഗതികൾ വരുത്തി പ്രി മെട്രിക് സ്കോളർഷിപ്പ് സ്കീം കൂടി ഉൾപ്പെടുത്തി.
എല്ലാ സർക്കാർ/എയ്ഡഡ് സ്കൂൾ മേധാവികളും മുൻപ് പോസ്റ്റ് മെട്രിക്സ്കോളർഷിപ്പിനുളള വിദ്യാർത്ഥികളുടെ വിവരങ്ങൾ പട്ടികജാതി വികസന വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്തതുപോലെ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങൾകൂടി പട്ടികജാതി വകുപ്പ് മുഖേന ലഭ്യമായിട്ടുള്ള യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുട്ടികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺ ലൈനായി പട്ടികവർഗ വികസന വകുപ്പിനു ലഭ്യമാക്കണം. പട്ടികവർഗ വിദ്യാർത്ഥികൾ പഠിക്കുന്ന ഏതെങ്കിലും സ്കൂളിന് യൂസർ നെയിം, പാസ് വേഡ് എന്നിവ ഇനിയും ലഭ്യമായിട്ടില്ലെങ്കിൽ സ്കൂൾ മേധാവി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസിൽ അറിയിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04735 227703.