18-kanjeettukaram
കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. സ്‌കൂളിൽ തിരുവല്ല പുഷ്പഗിരി കോളേജ് ഒഫ് ഡന്റൽ സയൻസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ വൈഡബ്ലിയുസിഎ സഹകരണത്തോടെ നടത്തിയ സൗജന്യ ദന്തചികിത്സാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞീറ്റുകര : എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്.സ്‌കൂളിൽ തിരുവല്ല പുഷ്പഗിരി കോളേജ് ഒഫ് ഡന്റൽ സയൻസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.ഡബ്ലി.യു.സി.എ സഹകരണത്തോടെ നടത്തിയ സൗജന്യ ദന്തചികിത്സാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. അയിരൂർ വൈ.ഡബ്ലി.യു.സി.എ പ്രസിഡന്റ് ലൗലി തോമസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അനിതാ കുറുപ്പ്,പി.ടി.എ പ്രസിഡന്റ് പി.എൻ.സോമൻ എന്നിവർ പ്രസംഗിച്ചു. വൈ.ഡബ്ലു.സി.എയുടെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോക്ടർമാരായ രഞ്ജിനി,നിവേദിത ആർ.എസ്,ഗൗരി എം.ആർ,ഫസാന നൗഷാദ്,ഷംല എസ്.,ടെറിൻ മോൾ എന്നിവർ നേതൃത്വം നൽകി.സ്‌കൂൾ എച്ച്.എം. പ്രിജി പി.എസ് , സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു എസ് എന്നിവർ സംസാരിച്ചു.