തിരുവല്ല: ലൈഫ് മിഷൻ പദ്ധതിയിലൂടെ പുളിക്കീഴ് ബ്ലോക്കിൽ 304 കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചതെന്ന് മാത്യു.ടി.തോമസ് എം.എൽ.എ പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമവും വളഞ്ഞവട്ടം സെന്റ് മേരീസ് പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുരക്ഷിതവും മാന്യവുമായ ഭവനങ്ങൾ ലഭ്യമാക്കുക എന്നതാണു ലൈഫ് മിഷന്റെ ലക്ഷ്യം.അദാലത്ത് അവസരങ്ങൾ ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തണമെന്നും മാത്യു.ടി.തോമസ് എം.എൽ.എ പറഞ്ഞു.വില്ലേജ് ഓഫീസർമാരെ പുരസ്​കാരം നൽകി ആദരിച്ചു. ജീവനം പച്ചക്കറിതൈയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസിന് നൽകി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്,പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്,കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, ശോശാമ്മ മജു, സൂസമ്മ പൗലോസ്, ബിനിൽകുമാർ, ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കേരി, എം.ബി നൈനാൻ,സുമ ചെറിയാൻ,ടി.പ്രസന്നകുമാരി, അനുരാധാ സുരേഷ്, അന്നമ്മ വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ബീനാകുമാരി,അസി.പ്രൊജക്ട് ഓഫീസർ പി.എൻ ശോഭന,പുളിക്കീഴ് ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ഐ.സന്ധ്യാ ദേവി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.