18-youth-front

പത്തനംതിട്ട : ഇന്ത്യയുടെ മതേതരത്വം തകർത്തുകൊണ്ട് ഏകാധിപത്യപരമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന പൗരത്വ ബില്ലിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു.
പൗരത്വ ബിൽ പിൻവലിക്കുക, കാരുണ്യപദ്ധതി നിറുത്തലാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറുക, റബ്ബർ വിലയിടിവിനും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണുക എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) നടത്തിയ കളക്ടറേറ്റ് ധർണ്ണ ജില്ലാ പ്രസിഡന്റ് എൻ.എം. രാജു ഉദ്ഘാടനം ചെയ്തു. ​ കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് മാമ്മൻ വട്ടശ്ശേരിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗങ്ങളായ ഡോ. വർഗീസ് പേരയിൽ, അഡ്വ. മനോജ് മാത്യു, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി, ജനറൽ സെക്രട്ടറി ജോജി പി.തോമസ്, ട്രഷറാർ അഡ്വ. സന്തോഷ് തോമസ്, ജില്ലാ ഭാര വാഹികളായ റജി പ്ലാന്തോട്ടം, മനോജ് മഠത്തുമൂട്ടിൽ, അനീഷ് നെടുമ്പള്ളി, നെബു തങ്ങളത്തിൽ, മനു പുതുപ്പറമ്പിൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ചാൾസ് ചാമത്തിൽ, ബോബി വെച്ചുച്ചിറ, ബിനോജ് പുന്നനിൽക്കുന്നതിൽ, അഡ്വ.ജോൺ പോൾ, ജോജോ അടൂർ, കേരളാ കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.വി.പി. ഏബ്രഹാം, ഏബ്രഹാം വാഴയിൽ, ദളിത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം.സി. ജയകുമാർ എന്നിവർ പ്രസംഗിച്ചു. നന്നൂവക്കാട് നിന്ന് ആരംഭിച്ച യുവജന മാർച്ചിന് ജോ ഇലഞ്ഞിമൂട്ടിൽ, കുര്യൻ മടയ്ക്കൽ, ബെന്നി കറ്റോട്, ജേക്കബ്ബ് തമ്പു, ജോർജ്ജ് മോടി, റഷീദ് മുളംന്തറ, സഞ്ചു നിരണം, തോമസ് കോശി എന്നിവർ നേതൃത്വം നൽകി.