പത്തനംതിട്ട : ജില്ലാ കാരംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ മിനി കേഡറ്റ് സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ 36 പോയിന്റ് നേടി പത്തനംതിട്ട എവർഷൈൻ റസിഡൻസ് സ്കൂൾ ചാമ്പ്യന്മാരായി. 31 പോയിന്റ് നേടി സെന്റ് തോമസ് സ്പോർട്സ് അക്കാദമി മാലക്കര രണ്ടാം സ്ഥാനം നേടി.

ബോയ്സ് വിഭാഗത്തിൽ ജോൺസ് ബി. രഞ്ജിത്ത് (തപോവൻ പബ്ലിക് സ്കൂൾ അടൂർ), അന്ന എലിസബത്ത് വർഗീസ് (എവർഗ്രീൻ റസിഡൻസ് സ്കൂൾ),കേഡറ്റ്സ് വിഭാഗത്തിൽ ആദിൽ പ്രസൂൽ (കേന്ദ്ര വിദ്യാലയം ചെന്നീർക്കര), കേഡറ്റ്സ് ഗേൾസ് വിഭാഗത്തിൽ അനീറ്റ എബ്രഹാം ജോസ് (എവർഷൈൻ സ്കൂൾ), സബ് ജൂനിയൻ ബോയ്സ് വിഭാഗത്തിൽ മജോസ് എം. ഫിലിപ്പ് , സാം ജോയി ഗിരി (സെന്റ് തോമസ് സ്പോർട്സ് അക്കാദമി മാലക്കര), സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ടിമി ജോസഫ്, സംഗീത എസ് (സെന്റ് തോമസ് അക്കാദമി) എന്നിവർ ഒന്നാമതെത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻഷിപ്പ് ജില്ലാ പ്രസിഡന്റ് സി.ഡി ജയൻ അദ്ധ്യക്ഷത വഹിച്ചു. ഒളിംമ്പിക് അസോസിയേഷൻ ജില്ലാ കൺവീനർ പ്രസന്നകുമാർ, അംഗം നിഷ മനോജ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ജില്ലാ ഒളിംമ്പിക് അസോസിയേഷൻ കൺവീനർ ആർ. പ്രസന്നകുമാർ‌ സമ്മാനം വിതരണം ചെയ്തു.