18-dr-ms-sunil

പത്തനംതിട്ട: ഡോ.എം.എസ്.സുനിൽ ഭവന രഹിതർക്ക് നിർമ്മിച്ച് നൽകുന്ന 158-ാമത് വീട് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഒഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ തുരുത്തിക്കാട് വാളംപറമ്പിൽ ഗീതാ രാജനും കുടുംബത്തിനും കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം റവ. പി.എം.തോമസും താക്കോൽദാനം ഫെഡറേഷൻ അംഗം കോശി ജോർജും നിർവഹിച്ചു.
ഗീതയും ഭർത്താവ് കാലിന് സ്വാധീനമില്ലാത്ത രാജനും അവരുടെ വൃദ്ധരായ മാതാപിതാക്കളും അടങ്ങിയ ആറംഗ കുടുംബം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ തകർന്ന വീടിനുള്ളിൽ കഴിയുന്ന വിവരം ബ്ലോക്ക് മെമ്പർ കോശി പി.സക്കറിയയാണ് ടീച്ചറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഫെഡറേഷന്റെ സഹായത്താൽ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു.
ബ്ലോക്ക് മെമ്പർ കോശി പി.സക്കറിയ, വാർഡ് മെമ്പർ ജോളി റെജി, കെ.കെ പ്രസാദ്, ജോൺ വർഗ്ഗീസ്, കെ.പി.ജയലാൽ, സജി കുഴിപ്പുലത്തു, റെയിച്ചൽ ജോർജ്ജ്, സനീഷ് എ.വി,
മോൻസൻ കുരുവിള, ഹരിത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.