പത്തനംതിട്ട : ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജില്ലയുടെ വികസന മുരടിപ്പ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ജില്ലാ പദയാത്രയായ ജനകീയ പ്രക്ഷോഭ ജ്വാല ഇന്ന് തുടങ്ങും. ഉച്ചക്ക് 3ന് റാന്നിചാത്തൻതറ ജംഗ്ഷനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.. ഇന്ന് വെച്ചൂച്ചിറയിൽ സമാപിക്കും. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ അത്തിക്കയത്തു നിന്ന് ആരംഭിച്ച് വടശേരിക്കരയിൽ സമാപിക്കും.
78 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഫെബ്രുവരി 18 ന് അടൂരിൽ സമാപിക്കുമെന്ന്
ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു..