പത്തനംതിട്ട : ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് പത്തനംതിട്ടയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. കാൻസറിനെക്കുറിച്ചുള്ള അവബോധം, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് കാൻസർ ദിനം ആചരിക്കുന്നത്.
ഇന്ന് രാവിലെ 10ന് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഷെഫീക്ക് സ്പെഷ്യൽ ട്യൂഷൻ സെന്ററിൽ വീണാ ജോർജ് എം.എൽ.എ മനുഷ്യ ചങ്ങലയുടെ ലോഗോ പ്രകാശനം നിർവഹിക്കും. ബിജു തുണ്ടിൽ, ജോജി മാത്യു ജോർജ്, വിനു വിദ്യാധരൻ, പി.ജി സന്തോഷ്, എ. ഷെഫീക്ക്, പി. ശ്രീജിത്ത്, ശ്രീകുമാർ ചിറക്കതോട്, പി.ബി മധു എന്നിവർ പങ്കെടുക്കും.