പന്തളം: കുടശ്ശനാട് തിരുമണിമംഗലം മഹാദേവർ ക്ഷേത്രത്തിലെ മഹാശിവപുരാണ ജ്ഞാന യജ്ഞം ഇന്നു മുതൽ 29 വരെ നടക്കും. ഇന്ന് രാവിലെ 6ന് വിഗ്രഹ ഘോഷയത്ര, 4.30ന് അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി യജ്ഞം ഉദ്ഘാടനം ചെയ്യും. ക്ഷേത്ര തന്ത്രി ദേവൻ സനൽ നാരായണൻ നമ്പൂതിരി ദീപം തെളിക്കും, തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6 ന് ഗണപതി ഹോമം, ശിവപുരാണ പാരായണം, വെകിട്ട് 5 ന് പ്രഭാഷണം എന്നിവ നടക്കും.