ഗ്രാമസഭ ഇന്ന്
ഓമല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വയോജന ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനും ഭിന്നശേഷി ഗ്രാമസഭ ഉച്ചകഴിഞ്ഞ് മൂന്നിനും ഓമല്ലൂർ ആര്യഭാരതി സ്‌കൂളിൽ നടക്കും.
ഊർജ്ജോത്പാദന പരിശീലനം
തിരുവല്ല: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 28 നും 29 നും തിരുവല്ല ഹോട്ടൽ തിലകിൽ ഊർജ്ജോത്പാദനവും ഊർജ്ജസംരക്ഷണവും എന്ന വിഷയത്തിൽ ദ്വിദിന ക്ലിനിക്ക് സംഘടിപ്പിക്കും. വിവിധ തരത്തിലുളള പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ, സൗരോർജം തുടങ്ങിയവയുടെ ഉത്പാദനം, ഇത്തരം സംരംഭകർക്കുളള സാമ്പത്തിക സഹായ പദ്ധതി , ബ്രാൻഡിംഗ്, ജൈവ പാക്കേജിംഗ് രീതി, ഡിജിറ്റൽ മാർക്കറ്റിംഗ് , മേൽക്കൂരകളിൽ സൗരോർജം ഉത്പാദനത്തിലുളള വൈദ്യുതി ബോർഡിന്റെ പ്രത്യേക പദ്ധതി, ഇക്കോ ഫ്രണ്ട്‌ലി ഡിസ്‌പോസിബിൾ ഉത്പന്നങ്ങളുടെ ഉത്പാദനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. റേഡിയന്റ് സോളാർ ഹൈദ്രാബാദ്, ടെക്‌നോപാർക്ക് തിരുവനന്തപുരം, കെ.എസ്.ഇ.ബി പത്തനംതിട്ട, മാക് ഫാസ്റ്റ് തിരുവല്ല, ബയോമാർട്ട് അങ്കമാലി എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധർ ക്ലാസുകൾ നയിക്കും.
ഓരോ ക്ലിനിക്കിലും മുൻകൂറായി രജിസ്റ്റർ ചെയ്യുന്ന 90 പേർക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുളളൂ. അതാത് താലൂക്ക് വ്യവസായ ഓഫീസിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : അടൂർ താലൂക്ക് : 9846996421, തിരുവല്ല : 9447715188,7510159748, പത്തനംതിട്ട : 8848203103, കോഴഞ്ചേരി : 0468 2214639, 9446828587
ദ്വിദിന ക്ലിനിക്ക്
പത്തനംതിട്ട: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി നാലിനും അഞ്ചിനും പത്തനംതിട്ടയിൽ ഭക്ഷ്യോത്പാദനവും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ ദ്വിദിന ക്ലിനിക്ക് സംഘടിപ്പിക്കും. മൂല്യാധിഷ്ഠിത ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണം, ബേക്കറി ഉത്പാദന തത്വങ്ങൾ, പഴം, ജ്യൂസ് എന്നിവയുടെ ഉത്പാദനം, ഫുഡ് സ്റ്റേഫി നിയമങ്ങൾ, പാക്കേജിംഗ്, ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ തരം പ്ലാന്റ് ആൻഡ് മെഷീനറി എങ്ങനെ തിരഞ്ഞെടുക്കാം, ബാർകോഡിംഗ്, ലേബലിംഗ്, ബ്രാൻഡിംഗ് ആൻഡ് പ്രൈസിംഗ്, ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് നൽകിവരുന്ന വിവിധ സാമ്പത്തിക സഹായങ്ങൾ എന്നിവയായിരിക്കും പരിപാടിയിലെ പ്രതിപാദ്യ വിഷയങ്ങൾ.
ഓരോ ക്ലിനിക്കിലും മുൻകൂറായി രജിസ്റ്റർ ചെയ്യുന്ന 90 പേർക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുളളൂ. അതാത് താലൂക്ക് വ്യവസായ ഓഫീസിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : അടൂർ താലൂക്ക് : 9846996421, തിരുവല്ല : 9447715188,7510159748, പത്തനംതിട്ട : 8848203103, കോഴഞ്ചേരി : 0468 2214639, 9446828587
മിനി പെൻഷൻ അദാലത്ത് 31ന്
പത്തനംതിട്ട: മിനി പെൻഷൻ അദാലത്ത് ഈ മാസം 31ന് പത്തനംതിട്ട ഡിഫൻസ് പെൻഷൻ വിതരണ ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കും.