ഇലവുംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നല്ലാനിക്കുന്ന് സി.എം.എസ്.യു. പി.സ്‌കൂളിൽ നടന്ന ചെന്നീർക്കര പഞ്ചായത്ത്തല ഗണിതോത്സവം പഞ്ചായത്തംഗം അഭിലാഷ് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ബിനു ജേക്കബ് നൈനാന്റെ അദ്ധ്യക്ഷതയിൽ സി.ആർ.സി.എച്ച്.എം.ബീത്താ മോൾ,സി.കെ.കൺവീനർ രാജി എസ്.എന്നിവർ പ്രസംഗിച്ചു.ബിന്ദു ടി.,ആഷ്‌ലി വർഗീസ്,ബിന്ദു ആർ.സ്മിത കെ.ആർ.,പാർവതി.എസ് എന്നിവർ നേതൃത്വം നൽകി.