പന്തളം :ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പന്തളം ടൗണിൽ ട്രാഫിക് ബോധവൽക്കരണം നടത്തി.
ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിച്ചെത്തിയ യാത്രക്കാർക്ക് മധുരം നൽകി. നിയമം പാലിക്കാത്തവരെ ബോധവൽകരിച്ചു. ലഘുലേഖകൾ വിതരണം ചെയ്തു. പന്തളം എസ്. എച്ച്. ഓ ബിജുവിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ ശ്രീകുമാർ, ജയചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർ സുനി എന്നിവർ പങ്കെടുത്തു.