മല്ലപ്പള്ളി: ചുങ്കപ്പാറ വായ്പ്പൂര് ചിഞ്ചു മൈക്കിളിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രുപീകരിച്ചു. തന്റെ മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ആവശ്യപ്പെട്ട് പിതാവ് മൈക്കിളിന്റെ അപേക്ഷ പ്രകാരം വിവിധ രാഷ്ട്രിയ, സാമൂഹ്യ സംഘടനകളും പങ്കെടുത്തു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറായി ഫ്രാൻസിസ് തോമസിനെയും കൺവീനറായി അസിസ് റാവുത്തർ പൊടിപ്പാറയേയും ചെയർമാനായി സോമശേഖരപണിക്കർ ഊന്നുകല്ലിനെയും രക്ഷാധികാരികളായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ജോയിന്റ് കൺവീനർമാരായി ജോസഫ് ജോൺ. കൊച്ചുമോൻ വടക്കേൽ, ജോയി ജോൺ, സാബു മരുതൻകുന്നേൽ എന്നിവരെയും വൈസ് ചെയർമാൻമാരായി സക്കീർ ഹുസൈൻ, അനീഷ് ചുങ്കപ്പാറ, ജമാൽ നാലുപങ്കിൽ, എം.എസ്. ഷാജഹാൻ എന്നിവരെയും തെരെഞ്ഞെടുത്തു. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ സാമൂഹ്യ-സംഘടനാ പ്രസംഗിച്ചു.