പത്തനംതിട്ട: മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് 20 മുതൽ 25 വരെ അഞ്ചു ദിവസത്തെ പരിശീലനം കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ നൽകും. അപേക്ഷകർ ഭക്ഷ്യ സംസ്​കരണം , വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും താത്പര്യമുളളവർ ആയിരിക്കണം. ഭക്ഷ്യസംസ്​കരണ യൂണിറ്റുകൾ , കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കു മുൻഗണന ഉണ്ടായിരിക്കും. ഫോൺ : 0468 2241144.