police
ഇലവുംതിട്ട ജനമൈത്രി പൊലീസും തുമ്പമൺ നോർത്ത് ഹയർസെക്കൻഡറി സ്കൂളും ചേർന്ന് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ റാലി

ഇലവുംതിട്ട: ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി 'റോഡ് നിയമങ്ങൾ പാലിക്കുക; നമുക്ക് ജീവനാണ് പ്രധാനം.. ജീവിതവും..' എന്ന സന്ദേശമുയർത്തി തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്‌കൂൾ സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ്.എെ ജി. ഗോപൻ ഫ്‌ളാഗ് ഒഫ് ചെയ്തു.എസ്.ഐ കെ.കെ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്‌കൂൾ പ്രിൻസിപ്പൽ ആർ.ടി ഗംഗ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ മാത്യു കെ.ജോർജ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ.പ്രശാന്ത്, ഡബ്ല്യു. എ റഷീദ്, ഹെഡ്മിസ്ട്രസ് ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ മനോജ് കുമാർ,അശോക് കുമാർ,എം.അനിൽകുമാർ, എൻ. ഗോപകുമാർ, മേരി പുന്നൻ,സ്മിത,കവിത,ചന്ദ്രലേഖ, അമ്പിളി, സി.വി സജീവ് എന്നിവർ നേതൃത്വം നല്കി.