തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും 23 മുതൽ ഫെബ്രുവരി നാലുവരെ നടക്കും. 23ന് വൈകിട്ട് അഞ്ചിന് ശ്രീവല്ലഭക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന വിഗ്രഹഘോഷയാത്ര.തുടർന്ന് 6.15ന് പ്രത്യേകം തയാറാക്കിയ നവാഹയജ്ഞ മണ്ഡപത്തിൽ തന്ത്രി വാസുദേവൻ ഭട്ടതിരി വിഗ്രഹം പ്രതിഷ്ഠിക്കും. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.പള്ളിയ്ക്കൽ രാജശേഖരൻപിള്ളയാണ് യജ്ഞാചാര്യൻ. 26ന് മുന്നിന് കൊടിയേറ്റ്,7.30ന് ഡോ.എം.എം.ബഷീറിന്റെ പ്രഭാഷണം.27ന് രാത്രി 7.30ന് ഉണ്ണികൃഷ്ണൻ മാടമനയുടെ പ്രഭാഷണം.28ന് ഉച്ചയ്ക്ക് ഒന്നിന് ഭജന.7.30ന് എൽ.ഗിരീഷ് കുമാറിന്റെ പ്രഭാഷണം.30ന് രാത്രി 7.30ന് സതീഷ് ഒ.എസിന്റെ പ്രഭാഷണം. 31ന് 7.30ന് ഡോ.എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം.ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഭക്തിഘോഷലഹരി തുടർന്ന് മഹാപ്രസാദമൂട്ട്. മൂന്നിന് അവഭൃഥസ്‌നാന ഘോഷയാത്ര,7.15ന് നൃത്തസന്ധ്യ.രണ്ടിന് രാവിലെ11ന് സർപ്പപൂജ,12ന് ജി.വാസുദേവൻ നമ്പൂതിരിയുടെ പ്രഭാഷണം. മൂന്നിന് രാവിലെ ഒൻപതിന് നൂറ്റൊന്നുകലം എഴുന്നള്ളിപ്പ്,11ന് ഓട്ടംതുള്ളൽ, 12ന് സോപാനസംഗീതം,വൈകിട്ട് മൂന്നിന് നൂറ്റൊന്നുകല പ്രസാദവിതരണം, അഞ്ചിന് സ്വാമി ഉദ്ദിത് ചൈതന്യയുടെ പ്രഭാഷണം, വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സംഗമം റിട്ട.ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് നാടകം.നാലിന് രാവിലെ ഒൻപതിന് കുംഭകലശം എഴുന്നെള്ളിപ്പ്,10.30ന് ഓട്ടംതുള്ളൽ,12ന് കലശമാട്ടം ഒന്നിന് സമൂഹസദ്യ, 7.30ന് നാദസ്വര കച്ചേരി, ഒൻപതിന് ഗാനമേള,വെളുപ്പിന് 1.30ന് താലപ്പൊലി എഴുന്നെള്ളിപ്പ് എന്നിവ നടക്കും.