അടൂർ: നഗരസഭ 2020-21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. നഗരസഭ ആക്ടിംഗ് ചെയർമാൻ ജി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശോഭാ തോമസ് അദ്ധ്യക്ഷയായി. എൻ.ടി.രാധാകൃഷ്ണൻ,ടി മധു,മറിയാമ്മ ജേക്കബ്,സൂസി ജോസഫ്,ഉമ്മൻ തോമസ്,അന്നമ്മ ഏബ്രഹാം, സതിഷ് കുമാർ, നഗരസഭ സെക്രട്ടറി ദീപേഷ് എന്നിവർ പ്രസംഗിച്ചു.