തെങ്ങമം: ക്ഷീര വികസന വകുപ്പിന്റെയും പറക്കോട് ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ ക്ഷീരസംഗമം തെങ്ങമം യു.പി സ്കൂളിൽ ഇന്ന് നടക്കും. രാവിലെ 11 ന്‌ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അദ്ധ്യക്ഷത വഹിക്കും.