പത്തനംതിട്ട: നഗരസഭയിലെ മുണ്ടുകോട്ടക്കൽ തോണിപ്പറക്കൽ തോട് തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ചു. പതിനഞ്ചോളം വീട്ടുകാർക്ക് പ്രയോജനപ്പെടുന്നതാണ് തോട്. ഉരുളൻ പാറകൾക്കിടയിലൂടെയാണ് വെളളം ഒഴുകിവരുന്നത്. മുണ്ടുകോട്ടക്കൽ ബേസിൽ കപ്പൂച്ചിൻ ആശ്രമ സുപ്പീരിയർ തോമസ് പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ മരാമത്ത് സമതി ചെയർമാൻ സജി കെ.സൈമൺ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ തോമസ്, ആശാ വർക്കർ ലിജി, ബൈജു ഐശ്വര്യ, സി.എസ് കൊച്ചുത്ര്യേസ്യ, രജനി സുരേഷ്, ബിന്ദു, സോമരാജൻ, സുമ, ഗോപി എന്നിവർ പ്രസംഗിച്ചു