പത്തനംതിട്ട: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ട്രാഫിക് പൊലീസ് സംഘടിപ്പിച്ച ഹെൽമറ്റ് ബോധവത്ക്കരണ റാലി ജില്ലാ പൊലീസ് മേധാവി വി.ജയ്‌ദേവ് ഉദ്ഘാടനം ചെയ്തു. ട്രാഫിക് നിയമങ്ങൾ അനുസരിക്കുകയും അതുവഴി പരമാവധി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുദ്യോഗസ്ഥരടക്കം നൂറോളം പേർ റാലിയിൽ പങ്കെടുത്തു. ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നാരംഭിച്ച റാലി റിംഗ് റോഡ് ചുറ്റി പ്രൈവറ്റ് സ്റ്റാൻഡിൽ സമാപിച്ചു.പത്തനംതിട്ട ഡിവൈ.എസ്.പി. കെ.സജീവ്, എസി.എച്ച്. ഒ.നൂഹ് അമാൻ, ട്രാഫിക് എസ്.ഐ. സുരേഷ് കുമാർ എന്നിവർ റാലിയിൽ പങ്കെടുത്തു.