തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ദേശീയ സംസ്കൃത സെമിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പടയണി ആചാര്യൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള, ചലച്ചിത്ര സംവിധായകൻ ബ്ലെസി എന്നിവർ മുഖ്യാതിഥികളായി.എസ്.സി.ഇ.ആർ.ടി.ഡയറക്ടർ ഡോ.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ, സംസ്കൃതം സ്‌പെഷ്യൽ ഓഫീസർ ഡോ.ടി.ഡിസുനീതി ദേവി, ആർ.എസ്.ഷിബു,ഏലിയാമ്മ തോമസ്, ബീനാറാണി, ഡോ.സുനിൽ കോറോത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദ്രാവിഡ ഭാഷാസു സംസ്കൃതഭാഷാ പ്രഭാവ: എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ സർവകലാശാല സാഹിത്യ വിഭാഗം തലവൻ ഡോ.രാഘവേന്ദ്രഭട്ട്, അസോ.പ്രൊഫ.ഡോ.കെ.വിശ്വനാഥൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ.വി.മാധവൻപിള്ള മോഡറേറ്ററായി. ഡോ.ഹരികൃഷ്ണ ശർമ്മ, ഹരിപ്രസാദ്, ജയകുമാര ശർമ്മ, ആർ.രമേശ്ബാബു എന്നിവർ പ്രസംഗിച്ചു.