18-key-handover
സെന്റ് മേരീസ് ആഡിറ്റോറിയത്തിൽ നടന്ന യോഗം രാജുഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെ

ചി​റ്റാർ: പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യൻ ചെയർമാനായ വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനി മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് താക്കോൽ കൈമാറി. ഡോ.വർഗീസ് കുര്യന്റെ പിതാവ് പുത്തൻപുരയ്ക്കൽ പി.വി വർഗീസിന്റെ 25​ാം ചരമവാർഷികത്തോടനുബന്ധിച്ച് സീതത്തോട്ടിൽ സംഘടിപ്പിച്ച ചടങ്ങിലാണ് താക്കോൽ ദാനം നടത്തിയത്.തിങ്കളാഴ്ച്ച രാവിലെ 11ന് സെന്റ് മേരീസ് ആഡിറ്റോറിയത്തിൽ നടന്ന യോഗം രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുസൺ മേബിൾ സലീം അദ്ധ്യക്ഷയായി. അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ കമ്പനി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു.ചടങ്ങിൽ കിഡ്ണി ക്യാൻസർ രോഗബാധിതരായി ചികിൽസയിൽ കഴിയുന്ന വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ 160 ആളുകൾക്ക് ധനസഹായം വിതരണം ചെയ്തു. ധനസഹായ വിതരണം ജില്ലാ പഞ്ചായത്തംഗം പി വി വർഗീസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം ന​ടത്തി.ഫാദർ.കൃസ്റ്റി തേവള്ളി,പി.ആർ പ്രമോദ്,ജേക്കബ് വളയം പള്ളി, ഷാനു സലീം,ലേഖാ സുരേഷ്,ശ്യാമള ഉദയഭാനു,സതി മധു,ശ്രീനാ ഷിബു, ടി.കെ സജി, മറിയാമ്മ വർഗീസ്,ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അബിൻ,ലയൺസ് ക്ലബ് പ്രസിഡന്റ് ടി.വി സലീം,വി.കെ.എൽ എസ്‌​റ്റേറ്റ് മാനേജർ കുഞ്ഞുമോൻ, ട്രസ്റ്റ് അംഗം ഷാജി കെ.മാത്യു എന്നിവർ സംസാരിച്ചു.വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ് കുര്യൻ നന്ദി പ​റഞ്ഞു. പ്രളയാനന്തര പുനർനിർമ്മിതിക്കായി സംസ്ഥാന സർക്കാർ നടത്തിയ അഭ്യർത്ഥന പ്രകാരമാണ് വികെഎൽ ഗ്രൂപ്പ് ദുരിതമനുഭവിച്ചവരെ സഹായിക്കാൻ രംഗത്തെത്തി​യത്.ചിറ്റാർ,സീതത്തോട്,വടശ്ശേരിക്കര,അത്തിക്കയം,മുക്കം തുടങ്ങിയ പ്രദേശങ്ങണ്ടിൽ 50 വീടുകളാണ് നിർമ്മിച്ചു നൽകു​ന്നത്.അതിൽ 32 വീടുകൾ പൂർത്തീകരിച്ചു.ബാക്കി വിടുകളുടെ പണികൾ പുരോഗമിക്കുന്നു.