പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്​കൂളിൽ അഞ്ച്, ഏഴ്, എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസ് പ്രവേശനത്തിനായി പത്തനംതിട്ട ജില്ലയിൽ നിന്നുളള പട്ടികജാതി വിഭാഗത്തിലുളള കായിക പ്രതിഭകളായ വിദ്യർത്ഥികൾക്കായി 29 ന് രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽ നടത്തും. അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളും പ്ലസ് വൺ ക്ലാസിലേക്ക് ഇപ്പോൾ 10​ാം ക്ലാസിൽ പഠിക്കുന്ന കുട്ടികളും സ്​കൂൾ മേധാവിയുടെ കത്ത്, ഒരു പാസ്‌​പോർട്ട് സൈസ് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിചേരണം. അഞ്ച്, ഏഴ് ക്ലാസിലേക്കു പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒൻപത് ക്ലാസിലേക്കു പ്രവേശനം ജില്ലാ തലത്തിലെങ്കിലും ഏതെങ്കിലും സ്‌​പോർട്‌​സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്​കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നടത്തുക. പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലേക്കാണു പ്രവേശനം നൽകുന്നത്. ഫോൺ : 0471 2381601.