പത്തനംതിട്ട : സഹകാരികളില്ലാത്ത കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 20 ന് തിരുവനന്തപുരത്ത് സർക്കാർ വിളിച്ചു ചേർത്ത പൊതുയോഗം ബഹിഷ്‌കരിക്കാൻ പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് സഹകരണസംഘം പ്രസിഡന്റുരുടെ യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ. ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, എ.ഷംസുദ്ദീൻ, തോപ്പിൽ ഗോപകുമാർ, അഡ്വ. സുരേഷ് കോശി, ജോഷ്വാ മാത്യു, ഹരികുമാർ പൂതങ്കര, അബ്ദുൾ കലാം അസാദ്, തുളസീധരൻപിള്ള, പി.കെ ഗോപി, പി. കുട്ടപ്പൻ, ജെയിസ് ജോർജ്ജ്, സജി മാരൂർ, കെ. ആർ പ്രസാദ്, ഒ.എൻ സോമശേഖരപ്പണിക്കർ, നിമേഷ് രാജ്, റ്റി.ജി സോമനാഥൻ, പയ്യനാമൺ രവി തുടങ്ങിയവർ പ്രസംഗിച്ചു.