അടൂർ: നഗരസഭയിൽ ലൈഫ്,പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് രാവിലെ 10ന് ടൗൺ യു.പി സ്കൂളിൽ നടക്കും.ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നഗരസഭ ആക്ടിംഗ് ചെയർമാൻ ജി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.നഗരസഭ സെക്രട്ടറി ആർ.കെ ദീപേഷ് റിപ്പോർട്ട് അവതരിപ്പിക്കും.ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ സംഗമത്തിന്റെ ഭാഗമായി പ്രവർത്തിക്കും.