അടൂർ: കേരള വണികവൈശ്യസംഘം സംസ്ഥാന കമ്മിറ്റിയുടെ അവാർഡ് വിതരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും അനുമോദനവും ഇന്ന് രാവിലെ 10ന് എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ്ദാനം നിർവഹിക്കും. തമിഴ്നാട് എം.പി ഡോ. എ. ചെല്ലയ്യ കുമാറിനെ ആദരിക്കും. പ്രതിഭകളെ ആന്റോ ആന്റണി എം.പി അനുമോദിക്കും. വാണിയർ ദുരിതാശ്വാസ നിധി ചിറ്റയം ഗോപകുമാർ എം.എൽ. എ വിതരണം ചെയ്യും. സംഘം ജനറൽ സെക്രട്ടറി എസ് .സുബ്രഹ്മണ്യം ചെട്ടിയാർ സ്വാഗതം പറയും.