അടൂർ: അടൂരിലെ സാമൂഹ്യ പ്രവർത്തകനും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായ ശ്രീനിവാസകുറുപ്പ് (പറക്കോട് ശ്രീനി,80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് അടൂർ വിനോബാജി റോഡിലുള്ള വസതിയിൽ.ശൂരനാട് വടക്ക് ചെറുകുന്നത്ത് വിള കുടുംബാഗമാണ്. .വിനോബാജി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, ടെലികോം ഉപദേശക സമിതി അംഗം, ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലാ പ്രസിഡന്റ്, ടൗൺ ഹാൾ കമ്മിറ്റിസെക്രട്ടറി, അയ്യപ്പസേവാസംഘം സെക്രട്ടറി, റെഡ് ക്രോസ് താലൂക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സി.പി രത്നമ്മ (റിട്ട. ഗവ. നഴ്സിംഗ് സൂപ്രണ്ട് )