പത്തനം​തിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗ്രേഡ് ദേവസ്വങ്ങളിലും എല്ലാ സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിലും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ,അസിസ്റ്റന്റ് ദേവസ്വം എഞ്ചീനിയർ ഓഫീസുകളിലും ബോർഡ് ആസ്ഥാനത്തും ഓരോ പരാതി പെട്ടികൾ വീതം സ്ഥാപിക്കാൻ ബോർഡ് തീരുമാനം.ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളാൻ ചീഫ് എൻജിനിയർ ജനറലിനെ ചുമതലപ്പെടുത്താനും ബോർഡ് യോഗത്തിൽ തീരുമാനമായി. ഓഫീസുകളിൽ സ്ഥാപിക്കുന്ന പരാതി പെട്ടികളുടെ താക്കോലുകൾ അതാത് പ്രദേശത്ത് ചുമതലയുള്ള ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കും. പരാതി പെട്ടികൾ ആഴ്ചയിൽ ഒരു തവണ തുറന്ന്,പരാതികൾ പരിശോധിച്ച് വിജിലൻസ് ഉദ്യോഗസ്ഥർ അതിൻമേൽ നടപടി സ്വീകരിക്കുന്നതാണ്.