പന്തളം. കുടശനാട് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിലെ മഹാ ശിവപുരാണ ജ്ഞാനയജ്ഞം ആരംഭിച്ചു. അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി.മാധവക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്ര തന്ത്രി ദേവൻ നാരായണൻ നമ്പൂതിരി ഭദീപ പ്രതിഷ്ഠ യും , മനോജ് വി .നമ്പൂതിരി മുഖ്യപ്രഭാഷണവുംനടത്തി .റ്റി.ജി.ഗോപിനാഥൻ പിള്ള , വിശാഖൻ പിള്ള , എൻ. മുരളി. ഒ ,മുരളി. കേശിനി കൃഷ്ണകുമാർ, കെ.കൃഷ്ണൻകുട്ടി , വി.എസ്. നാണുക്കുട്ടൻ .എൻ. അജയകുമാർ, കെ.സുരേന്ദ്രൻ പിളള വി.നടരാജൻ.സി.കുഞ്ഞു കുഞ്ഞ്. ആർ.വിക്രമൻ, സന്തോഷ്‌​ഗോപി. എന്നിവർ പ്രസംഗിച്ചു. എല്ലാദിവസവും രാവിലെ 6 ന് ഗണപതിഹവനം, 7.30 ന് ശിവപുരാണ പാരായണം, 1 ന് പ്രഭാഷണം ,ഭജന ,പ്രസാദ വിതരണം എന്നിവ നടക്കും 29 ന് യജ്ഞം സമാപിക്കും.