പ്രമാടം: പഞ്ചായത്ത് 9 ാം വാർഡിൽ ദേശീയ ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ശാന്തിസദനം പടി ഗോകുലം പടി പുലിയള്ളുങ്കൽ പടി റോഡ് കോൺക്രീറ്റിംഗ് പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പിറ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസി ജയിംസ് അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്തംഗങ്ങളായ സുലോചന ദേവി ആനന്ദവല്ലിയമ്മ ,സുശീല അജി ,ടി.ജി. മാത്യു അന്നമ്മഫിലിപ്പ് പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് , അസിസ്റ്റന്റ് സെക്രട്ടറി മിനി തോമസ്,ശരത്, അനിൽ,അനീഷ, നാരായണൻ നായർ വർഗീസ് ചള്ളയ്ക്കൽ,ബിന്ദു ജോൺസൺ പ്രസംഗിച്ചു. 271521 രൂപയുടെ എസ്റ്റിമേറ്റ് തുകയിൽ 15 സ്ത്രീ തൊഴിലാളികളും 5 വിദഗ്ദ്ധപുരുഷ തൊഴിലാളികളും ചേർന്ന് 85 മീറ്റർ റോഡ്‌കോൺ ക്രിറ്റിംഗ് 5 ദിവസം കൊണ്ട് പൂർത്തികരിച്ചു. അവിദഗ്ദ്ധ തൊഴിൽ ദിനങ്ങൾ 81ഉം വിദഗ്ദ്ധ തൊഴിൽ ദിനങ്ങൾ 30 ഉം ഈ പ്രവത്തിയിൽ ഉൾപ്പെട്ടു.