അടൂർ: പൊതുആരോഗ്യരംഗം സജീവമാക്കുന്നതിന്റെ ഭാഗമായി ആർദ്രം മിഷന്റെ ജനകീയ കാമ്പയിൻ അടൂർ മണ്ഡലത്തിൽ 28ന് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. 20ന് വൈകിട്ട് 3ന് അടൂർ ഗവൺമെന്റ് ആശുപത്രി കോൺഫറൻസ് ഹാളിൽ സ്വാഗതസംഘരൂപീകരണ യോഗം കൂടുന്നതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.