ഇളമണ്ണൂർ : കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ ഏനാദിമംഗലം യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രാമചന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.മുഹമ്മദാലി റിപ്പോർട്ടും ട്രഷറർ കെ.ചന്ദ്രാംഗദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ്.കരുണാകരൻ, എം. തുളസിദാസ്, പ്രഫ.സി.പി.കൃഷ്ണപിള്ള, മാങ്കോട് രാഘവൻ നായർ, കെ.ശങ്കർ, പ്രഫ.കെ.മോഹനകുമാർ, ജി.ശിവാനന്ദൻ, ആർ.വേണുഗോപാൽ, എം.ബാലകൃഷ്ണൻ നായർ, എം.കെ.വാമൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: കെ രാമചന്ദ്രകുറുപ്പ് (പ്രസി.), എം.തുളസിദാസ്, കെ. ഇന്ദിര, പി.കമലമ്മ (വൈസ്.പ്രസി.), പി.വിശ്വനാഥൻ ഉണ്ണിത്താൻ (സെക്ര.), ടി.എസ്.അശോകൻ, വി.കെ. മറിയാമ്മ, കെ.സുരേന്ദ്രൻ ഉണ്ണിത്താൻ (ജോ. സെക്ര.), പി.മുഹമ്മദാലി (ട്രഷ.).