തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 21മുതൽ 25വരെ നടക്കും. 21ന് രാവിലെ അഖണ്ഡനാമയജ്‌ഞം. 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് കലശപൂജ. 10ന് കലശാഭിഷേകം 5ന് കൊടി,കയർ സമർപ്പണം. 7ന് പ്രതിഷ്ഠാ ആചാര്യൻ വിശാലാനന്ദ സ്വാമിയുടെയും ക്ഷേത്രംതന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെയും മേൽശാന്തി അനീഷ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് സരസ്വതീ ക്ഷേത്രത്തിലെ നടപ്പന്തലും ഗുരുദേവന് വെള്ളിക്കിരീടവും സമർപ്പണം സ്വാമി വിശാലാനന്ദ നിർവ്വഹിക്കും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ എന്നിവർ സന്ദേശം നൽകും.യോഗം ഇൻസ്‌പെക്റ്റിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ആദരിക്കൽ നിർവ്വഹിക്കും. ശാഖാ പ്രസിഡന്റ് സുധീഷ്.ഡി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.എസ്.സുബി, വൈസ് പ്രസിഡന്റ് ശശികുമാർ ഐരാംപള്ളിൽ എന്നിവർ പ്രസംഗിക്കും. 22ന് രാവിലെ 11ന് ഗീതാസാബു ഗുരുപ്രഭാഷണം നടത്തും. ഒന്നിന് ഗുരുപൂജാ പ്രസാദം എട്ടിന് വഴിപാട് താലം, 9ന് നാടകം. 23ന് രാവിലെ 11ന് ഗുരുപ്രഭാഷണം -ജയന്തി, ഗുരുസേവനികേതൻ. ഒന്നിന് ഗുരുപൂജാ പ്രസാദം എട്ടിന് വഴിപാട് താലം തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. 24ന് രാവിലെ 9ന് പൊങ്കാല. 10.30ന് പൊങ്കാല നിവേദ്യം സമർപ്പണം 11മുതൽ സജേഷ് മണലിൽ ഗുരുപ്രഭാഷണം നടത്തും. ഒന്നിന് ഗുരുപൂജാ പ്രസാദം രാത്രി 7.30ന് കലാപരിപാടികൾ. 25ന് ഒന്നിന് മഹാഗുരുപൂജാ പ്രസാദം ഏഴിന് താലപ്പൊലി ഘോഷയാത്ര രാത്രി 11ന് ശാലൂമേനോൻ അവതരിപ്പിക്കുന്ന നാട്യസംഗീതശിൽപ്പം