തിരുവല്ല: ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളം, ഹയർസെക്കൻഡറി,കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ത്രിദിന ശില്പശാലയ്ക്ക് തുടക്കമായി.11ാം ക്ലാസിലെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗം കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയുടെ റസിഡൻഷ്യൽ ക്യാമ്പ് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ.വി.അനിൽ പദ്ധതി വിശദീകരണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു.ടി.ജോർജ്ജ്, ഡോ.ബിനു മാത്യു ജോബ് (കൊമേഴ്‌സ് വിഭാഗം മേധാവി), ഡോ.വിനീത് ചന്ദ്ര കെ.എസ് (അസോസിയേറ്റ് പ്രൊഫ.ആലപ്പുഴ എസ്.ഡി കോളേജ്),ലേബി ചെറിയാൻ പുന്നൂസ് (അസോ.പ്രൊഫ.സെന്റ് തോമസ് കോളേജ്,കോഴഞ്ചേരി), ക്രിസ്റ്റി മാത്യു ജോൺ (ക്രിസാലിസ്,തിരുവനന്തപുരം), ഷിബു ചുങ്കത്തിൽ (മാനേജിംഗ് ഡയറക്ടർ,സ്പീക്ക് ഇന്റർനാഷണൽ, റാന്നി),ഡോ.സോണി കുര്യാക്കോസ് (അസോ.പ്രൊഫസർ,നിർമ്മല കോളേജ്, മൂവാറ്റുപുഴ),ഡോ.അനീഷ്‌കുമാർ ജി.എസ് (അസോ.പ്രൊഫ, ബി.എ.എം.കോളേജ്),ഡോ.അരുൺ ലോറൻസ് (അസോ.പ്രൊഫ, മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) തുടങ്ങിയവർ പങ്കെടുത്തു. കോളേജിലെ രസതന്ത്രം വകുപ്പു മേധാവി ഡോ.റാണി ആർ.
നായർ ക്യാമ്പിന്റെ കോ-ഓർഡിനേറ്ററായി.120 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.