തിരുവല്ല: അപരനിൽ ദൈവത്തെ ദർശിച്ച് അസാധാരണമായ ദയവോടെ വർദ്ധിക്കണമെന്നും അതിന് ആവശ്യമായ രൂപാന്തരം നമ്മിൽ ഉണ്ടാകണമെന്നും ഡോ.ജോസഫ് മാർത്തോമ്മ മെത്രാപോലിത്ത പറഞ്ഞു. കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ സഭൈക്യ പ്രാർത്ഥന വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്താ. ലോകത്ത് അഭിമാനകരമായ ജീവിതം നയിക്കുവാൻ സകല മനുഷ്യരെയും പ്രാപ്തരാക്കുന്നതാണ് മാനവ ധർമ്മമെന്നും മെത്രാപ്പോലീത്ത പറഞ്ഞു .
വൈസ് പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി തോമസ് ,സോൺ പ്രസിഡന്റ് റവ.ജോസ് പുനമീ, വികാരി ഫാ.സി.വി ഉമ്മൻ ,സോൺ സെക്രട്ടറി വർഗീസ് ടി. മങ്ങാട്, കൺവീനർ ലിനോജ് ചാക്കോ,
കെ സി സി സമിതിയംഗം ജോജി പി.തോമസ്, റവ.ഡോ സജു മാത്യം, ജോ ഇലഞ്ഞിമൂട്ടിൽ , റെയ്ന ജോർജ്, വർക്കി കോശി ,ബിജു മടക്കൽ,അനി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.