പത്തനംതിട്ട : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രവർത്തി ദിനമായ 25ന് സംസ്ഥാനത്തെ എല്ലാ നാഷണൽ ഹൈവേകളും, സ്റ്റേറ്റ് ഹൈവേകളും, പ്രധാനറോഡുകളും വൃത്തിയാക്കുന്നതിന് മുന്നോടിയായുള്ള ജില്ലാതല യോഗം എ.ഡി.എം അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു.
ജില്ലയിലെ നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങലിലൂടെ കടന്നുപോകുന്ന റോഡുകളിലെ വശങ്ങളിലുളള പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണു തദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ്, എൻ.സി.സി, വിദ്യാലയങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെ 25ന് ശുചീകരണം നടത്തുകയെന്ന് എ.ഡി.എം അലക്‌സ് പി. തോമസ് പറഞ്ഞു.
ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ആർ.അജയ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം അസി. പ്രോജക്ട് ഓഫീസർ പി.എൻ ശോഭ, ശുചിത്വ മിഷൻ അസി. കോഓർഡിനേറ്റർ പി.താര, പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം എന്നീ നഗരസഭാ സെക്രട്ടറിമാരായ ബിനു ജോർജ്, ഷാജു ജോർജ്, സജികുമാർ, കെ. മുരളി, എക്‌സ് സർവീസ്‌മെൻ ക്ലീൻ പ്രൈവറ്റ് ലിമിറ്റഡ് അംഗം വാസുക്കുട്ടൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.