പ​​​ത്ത​​​നം​​​തി​ട്ട​ ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പാ​ർ​പ്പി​ട​ ​സു​ര​ക്ഷാ​പ​ദ്ധ​തി​യാ​യ​ ​ലൈ​ഫ് ​മി​ഷ​ന്റെ​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഘ​ട്ട​ത്തി​ന്റ​ ​ഭാ​ഗ​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​വീ​ടു​ക​ളു​ടെ​ ​പ്ര​ഖ്യാ​പ​ന​വും​ ​ഗു​ണ​ഭോ​ക്തൃ​ ​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​സം​ഗ​മ​ത്തി​ന്റെ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​ന​വും​ ​ഇന്ന്​ ​പ്ര​മാ​ടം​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​രാ​വി​ലെ​ 11​ന് ​മ​ന്ത്രി​ ​അ​ഡ്വ​ ​കെ.​രാ​ജു​ ​നി​ർ​വ​ഹി​ക്കും.
കെ.​യു​ ​ജ​നീ​ഷ് ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​പി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ലൈ​ഫ് ​പ​ദ്ധ​തി​ ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ​എം.​എ​ൽ.​എ​മാ​രാ​യ​ ​മാ​ത്യു​ ​ടി.​ ​തോ​മ​സും​ ​രാ​ജു​ ​എ​ബ്ര​ഹാ​മും,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ​ ​എം.​എ​ൽ.​എ​യും,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​വീ​ണാ​ ​ജോ​ർ​ജ് ​എം.​എ​ൽ.​എ​യും,​ ​ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ​ലൈ​ഫ് ​മി​ഷ​ൻ​ ​ചീ​ഫ് ​എ​ക്‌​​​സി​ക്യു​ട്ടി​വ് ​ഓ​ഫീ​സ​ർ​ ​യു.​വി​ ​ജോ​സും​ ​ഉ​പ​ഹാ​ര​ങ്ങ​ൾ​ ​ന​ൽ​കും.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ന്ന​പൂ​ർ​ണാ​ദേ​വി,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​പി.​ബി​ ​നൂ​ഹ്,​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​തി​നി​ധി​ക​ൾ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.