1
പറക്കോട് ബ്ലോക്ക് ക്ഷീരോത്സവം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ ഉദ്ഘാടനം ചെയ്യുന്നു.

തെങ്ങമം :ക്ഷീരവികസന വകുപ്പിന്റേയും ചെറുകുന്നം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും പറക്കോട് ബ്ലോക്കിലെ വിവിധ ക്ഷീരസംഘങ്ങളുടേയും ആഭിമുഖ്യത്തിൽ നടന്ന പറക്കോട് ബ്ലോക്ക് ക്ഷീരോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ് രാധാകൃഷ്ണൻ, മുണ്ടപ്പള്ളി തോമസ്, സിൽവി മാത്യൂസ്, സി.എൽ.സുജാത, എ.പി. സന്തോഷ്, രവി ദേവൻ പിള്ള, വിമൽ കൈതയ്ക്കൽ, സദാശിവൻപിള്ള, സുലേഖ, എൻ.ശിവദാസൻ, ആര്യ ദിൻരാജ്, പി.ബി. ഹർഷകമാർ, ലിസി മത്തായി, സന്തോഷ്, റോയി അലക്സാണ്ടർ, മാത്യൂവർഗീസ്, സജി പി വിജയൻ, ദിൻരാജ്, ജെ.രാജു, ജോബോയ് ജോസഫ്, എന്നിവർ പ്രസംഗിച്ചു.