തിരുവല്ല : ബിഡിജെഎസ് തിരുവല്ല മണ്ഡലം കമ്മിറ്റിയോഗം പ്രസിഡന്റ് മോഹനൻ ആഞ്ഞിലിത്താനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം വിനയചന്ദ്രൻ തീരുമാനങ്ങൾ വിശദീകരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംഘടനയെ പൊതുജനമദ്ധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ച സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സെക്രട്ടറിമാരായ ഷിബു പന്തപ്പാടൻ, ജയരാജ് മല്ലപ്പള്ളി രാജൻ ഓതറ എന്നിവർ പ്രസംഗിച്ചു.