മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 5ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം തിരുവിതാകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ വാസു നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമതി വൈസ് പ്രസിഡന്റ് മധുമലഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു..ക്ഷേത്രം അഡ്മിനിസ്റ്റേറ്റീവ് ഓഫീസർ കെ.എസ്. ഗോപിനാഥപിള്ള , ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ അജി പി എസ് അമ്പാടിയിൽ, പ്രമോദ് താന്നിമുട്ടിൽ, ബിജുകോഴിക്കുന്നത്ത്, ശശിധരൻ നായർ പറയരുകിൽ, അനിൽ ഇളം പ്ലാക്കൽ, അഭിലാഷ് പി.ബി നക്കര വെള്ളാവൂർ, അനിൽ കിച്ചാ മണി എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി വി ആർ ജയചന്ദ്രൻ സ്വാഗതവും ജോ: സെക്രട്ടറി ഡി ശിവദാസ് നന്ദിയും പറഞ്ഞു.