സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
പത്തനംതിട്ട ; തിരുവല്ല എം ജി എം ഹൈസ്കൂൾ പരീക്ഷാ സെന്ററായി കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 22, 23, 24, 25 തീയതികളിൽ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. സർട്ടിഫിക്കറ്റുകളുടെയും അനുബന്ധരേഖകളുടെയും ഒറിജിനലും പകർപ്പും സഹിതം ഹാജരാകണം.
22ന് രജി. നമ്പർ 124163 229432, 23ന് രജി. നമ്പർ 229439 229612, 24ന് രജി. നമ്പർ 229615 329414, 25ന് രജി. നമ്പർ 329415 409883. ഫോൺ- 0469 2601349