പത്തനംതിട്ട : മരാമൺ കൺവെൻഷന്റെ ശതോത്തര രജതജൂബിലിയേടനുബന്ധിച്ച് ജൈവ വൈവിദ്ധ്യങ്ങളുടെ പമ്പ എന്ന വിഷയത്തെ ആധാരമാക്കി ഇന്ന് രണ്ടു മണിക്ക് മാരാമൺ റിട്രീറ്റ് സെന്ററിൽ പരിസ്ഥിതി സെമിനാർ നടക്കും. ഡോ.യുയാക്കിം മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം കൊറ്റനാട് അദ്ധ്യഷത വഹിക്കും. ഡോ.മനോജ് ബി സാമുവേൽ (സയന്റിസ്റ്റ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട് ഒഫ് ഫിഷറീസ്, കൊച്ചി) മുഖ്യ പ്രഭാഷണം നടത്തും. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസ് പാനൽ ചർച്ചക്ക് നേതൃത്വം നൽകും. വീണാജോർജ്ജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ , കൺവീനർ മാരായ റോണി.എം. സ്‌കറിയ, ജോസ്.പി.വയക്കൽ എന്നിവർ പ്രസംഗിക്കും.