പന്തളം : കരിങ്ങാലി പാടശേഖരത്തിലെ മഞ്ഞനംകുളം ഏലായിൽ 15 വർക്ഷത്തിലേറെയായി തരിശായി കിടന്ന പാടത്ത് കൃഷി വകുപ്പും പാടശേഖരസമിതിയും ഫ്രണ്ട്സ് പുരുഷ സ്വയംസഹായ സംഘവും സംയുക്തമായി നെൽകൃഷി ആരംഭിച്ചു.ചിറ്റയംഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാരായ രാധാ​രാമചന്ദ്രൻ ,കെ.ആർ വിജയകുമാർ , സുനിതാ വേണു, പന്തളം കൃഷി ഒഫീസർ ശ്യാം, ഇ. കെ.സുകുമാരൻ, രവി, സുകുമാരകുറുപ്പ് .സുഗതനാചാരി എന്നിവർ പ്രസംഗിച്ചു.